test del 3

തുർക്കിയിലെ ഇസ്രയേൽ കോൺസുലേറ്റിനു മുന്നിൽ വെടിവയ്പ്; മൂന്നു മരണം


ഈസ്താംബുൾ∙ തുർക്കിയിലെ ബെസിക്താസ് ജില്ലയിൽ ഇസ്രയേൽ കോൺസുലേറ്റിനു സമീപം വെടിവയ്പ്. വെടിയുതിർത്ത മൂന്നുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു വർഷത്തോളമായി കോൺസുലേറ്റ് കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്നും ഇവിടെ ജീവനക്കാരില്ലെന്നും ഇസ്രയേൽ മാധ്യമമായ ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവം അന്വേഷിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @cumhuriyetgzt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button