NATIIONAL

‘തുടർഭരണം’ ആഗ്രഹിച്ച് ആർസിബി, ‘ഭരണം’ പിടിക്കാൻ 9 ടീമുകൾ, മഞ്ഞജഴ്സിയിൽ ‘കന്നി’ പ്രകടനത്തിന് സഞ്ജു; ഇനി ഐപിഎൽ പൂരം!


കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകവും പോരാട്ടച്ചൂടിനായി ഒരുങ്ങുകയാണ്. കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരമായ ഇന്ത്യൻ പ്രിമിയർ ലീഗിന് (ഐപിഎൽ) ഇന്ന് അരങ്ങുണരും. ‘തുടർഭരണം’ ആഗ്രഹിച്ചെത്തുന്ന നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും 10 വർഷത്തിനു ശേഷം ‘ഭരണത്തിലേക്ക്’ തിരികെയെത്താൻ രംഗത്തിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് 19–ാം സീസണിലെ ആദ്യ മത്സരം. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.8661 ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് റോയൽ ചാല‍ഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയുടെ പേരിലാണ് (8661)221 357 മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഐപിഎലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം (357). സജീവ താരങ്ങളിൽ രോഹിത് ശർമയാണ് മുന്നിൽ (302 സിക്സർ).


Source link

Back to top button