LATEST

ഒട്ടും ഇഷ്‌ടമല്ലെങ്കിലും ജോലി വിടാൻ തയ്യാറാകാതെ തൊഴിലാളികൾ,​ ലോകമാകെ അമ്പരപ്പിക്കുന്ന പുതിയ ട്രെൻഡ്


ഒട്ടും ഇഷ്‌ടമല്ലെങ്കിലും ജോലി വിടാൻ തയ്യാറല്ല,​ ലോകമാകെ അമ്പരപ്പിക്കുന്ന പുതിയ ട്രെൻഡ് ആണ് കുറച്ച് നാളുകളായി നിലനിൽക്കുന്നത്. ഒരേ ജോലിയിൽ തന്നെ തുടർച്ചയായി തുടരുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഇഷ്‌ടമല്ലാത്ത ജോലി വിട്ട് ദിവസങ്ങൾക്കകം അടുത്ത ജോലിയിൽ കടന്നിരുന്ന കാലമൊക്കെ മാറിയോ എന്ന് സംശയിക്കണം. തീരെ ഇഷ്‌ടമല്ലെങ്കിലും ജോലിയുടെ സ്‌ട്രെസ് വളരെയധികമാണെങ്കിലും ജോലി വിടാതെ പിടിച്ചുനിൽക്കുന്ന ഈ ട്രെൻഡിന് ‘ജോബ് ഹഗ്ഗിംങ്’ എന്നാണ് പേര്. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്ക് ഒരു തുണയായി മാത്രം ജോലിയെ കാണുന്നരീതിയാണിത്. ഇങ്ങനെ തുടരുന്നവർക്ക് ജോലിയോട് വലിയ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല.കൊവിഡ് കാലത്തിന് ശേഷം തൊഴിൽ മേഖലയിലുണ്ടായ വലിയ മുന്നേറ്റത്തിന് ശേഷം ഉണ്ടായ ഈ ട്രെൻഡ് അന്നത്തേതിന് നേരെ വിപരീതമായ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്. പുതിയ തൊഴിൽ വളരെ പ്രതീക്ഷയുടെയും കരിയർ വളർച്ചയുടെയും പ്രതീക്ഷ നൽകുന്നതായിരുന്നുവെങ്കിൽ ഇപ്പോൾ പലരും അത് ജീവിതപ്രാരാബ്‌ദങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഒരു തുരുത്തായാണ് കാണുന്നത്.ആഗോള സാമ്പത്തിക വിപണിയും തൊഴിൽ മാർക്കറ്റിലെ മാറ്റങ്ങളുമാണ് ഇത്തരത്തിൽ പ്രതീക്ഷിക്കാത്തൊരു ട്രെൻഡ് ഉണ്ടാകാൻ കാരണം. കൊവിഡിന് ശേഷമുള്ള ആദ്യ മാസങ്ങളെ ഒഴിച്ചുനിർത്തിയാൽ 2013ന് ശേഷമുള്ള ഏറ്റവും കുറവ് ജോലി അഭിമുഖങ്ങൾ നടന്നത് ഇപ്പോഴാണെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.


Source link

Back to top button