NATIIONAL

തുടക്കവും ഒടുക്കവും മിന്നിച്ച് കൊൽക്കത്ത; അവസാനഓവറുകളിൽ തകർത്തടിച്ച് പവൽ–ഗ്രീൻ സഖ്യം; ലക്നൗവിന് 182 റൺസ് വിജയലക്ഷ്യം


കൊൽക്കത്ത ∙ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 182 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. അംഗ്‌ക്രിഷ് രഘുവംശി (33 പന്തിൽ 45), ക്യാപ്റ്റൻ അജിൻക്യ രഹാനെ (24 പന്തിസൽ 41), അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‍മൻ പവൽ (24 പന്തിൽ 39*), കാമറൂൺ ഗ്രീൻ (24 പന്തിൽ 32*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 11–ാം ഓവറിൽ കൊൽക്കത്ത സ്കോർ 99ൽ നിൽക്കെ രഹാനെയെ വീഴ്ത്തി ദിഗ്‌വേഷ് സിങ് റാത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ അംഗ്‌ക്രിഷ് രഘുവംശിയെ മണിമാരൻ സിദ്ധാർത്ഥും വീഴ്ത്തി. ഇതോടെ കൊൽക്കത്ത വീണ്ടും പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഒന്നിച്ച കാമറൂൺ ഗ്രീൻ– റിങ്കു സിങ് (7 പന്തിൽ 4) കൂട്ടുകെട്ടിന് താളം കണ്ടെത്താൻ സാധിക്കാത്തതോടെ കൊൽക്കത്ത സ്കോർ ഇഴഞ്ഞു. അധികെ വൈകാതെ റിങ്കുവിനെ ആവേശ് ഖാൻ ബൗൾണ്ടാക്കുകയും ചെയ്തു. പിന്നീട് റോവ്‌മൻ പവൽ ക്രീസിലെത്തിയതോടെയാണ് കൊൽക്കത്ത ഇന്നിങ്സിനു വീണ്ടും ജീവൻവച്ചത്.


Source link

Back to top button