LIFESTYLE NEW

തിര വിഴുങ്ങിയ മാമല്ലപുരം, തീരത്ത് ശില്പചാതുരിയുടെ മകുടോദാഹരണങ്ങൾ


സഗര മഹാരാജാവ് അശ്വമേധത്തിന് നിശ്ചയിച്ച കുതിരയെ പശ്ചിമ സമുദ്രതീരത്തു വച്ച് മാരുതൻ തട്ടിക്കൊണ്ടുപോയി. മാരുതനെ അയച്ചത് ദേവേന്ദ്രനായിരുന്നു. പാതാളത്തിൽ തപസനുഷ്ഠിച്ചിരുന്ന കപില മുനിയുടെ സമീപത്ത് മാരുതൻ തട്ടിക്കൊണ്ടുവന്ന കുതിരയെ കെട്ടി. സഗര പുത്രന്മാർ അറുപതിനായിരം പേരും ഒരുമിച്ച് കുതിരയെത്തേടിയിറങ്ങി. പാതാളത്തിലെത്തിയപ്പോൾ, കുതിരയെ കപില മുനി മോഷ്ടിച്ചതാണെന്നു സംശയിച്ച് കൊല്ലാനടുത്തപ്പോൾ മുനിയുടെ കോപാഗ്നിയിൽ അവർ ചാമ്പലായി. സങ്കടം സഹിക്കവയ്യാതെ, ബന്ധുവായ ഭഗീരഥൻ ആകാശഗംഗയെ പാതാളത്തിലേക്ക് തിരിച്ചുവിട്ടു. അങ്ങനെ ഗോകർണ മഹാക്ഷേത്രം കടലിൽ മുങ്ങിപ്പോയി എന്നത് പുരാണകഥ. മാമല്ലപുരം കാണുവാനെത്തിയപ്പോൾ ഈക്കഥയാണ് ഓർമ്മവന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രങ്ങളിലെവിടെയോ മണ്ണുമൂടി കടലെടുത്ത നഗരം. സർവോപരി, ദക്ഷിണഭാരതത്തെ വൈദേശിക വണിക്കുകളുമായി അടുപ്പിച്ച തുറമുഖം. ഒന്നാം നൂറ്റാണ്ടിൽ ‘തിരുകടൽമലൈ” എന്നറിഞ്ഞ നഗരം. തമിഴ്നാടിന്റെ തെക്ക് കിഴക്കൻ ജില്ലയായ ചെങ്കൽപ്പെട്ടിൽ നിലകൊള്ളുന്ന മഹാബലിപുരം അറിയപ്പെടുന്നത് മാമല്ലപുരം എന്ന പേരിൽ. മാമല്ല എന്ന് അറിയപ്പെട്ടിരുന്ന, പല്ലവ രാജാവായ നരസിംഹവർമ്മയാണ് മാമല്ലപുരം നഗരത്തിന്റെ സൃഷ്ടികർത്താവ്.മാമല്ലപട്ടണം എന്നായിരുന്നു അന്നത്തെ പേര്. ഏഴ്, എട്ട് നൂറ്റാണ്ടുകളിലായി ഒരു പാറക്കല്ലിൽ തീർത്ത അഞ്ച് രഥങ്ങളെ ഓർമ്മിപ്പിക്കുന്ന ക്ഷേത്രനിർമ്മിതികൾ മാമല്ലപുരത്തെ മനോഹരിയാക്കുന്നു. ഗുഹാമണ്ഡപങ്ങളെന്നോ ഗുഹാക്ഷേത്രങ്ങൾ എന്നോ വിളിക്കാം. പഞ്ചരഥങ്ങളായി ആ നാട്ടുകാർ അതിനെ കാണുന്നു.മാമല്ലപട്ടണം എന്നായിരുന്നു അന്നത്തെ പേര്. ഏഴ്, എട്ട് നൂറ്റാണ്ടുകളിലായി ഒരു പാറക്കല്ലിൽ തീർത്ത അഞ്ച് രഥങ്ങളെ ഓർമ്മിപ്പിക്കുന്ന ക്ഷേത്രനിർമ്മിതികൾ മാമല്ലപുരത്തെ മനോഹരിയാക്കുന്നു. ഗുഹാമണ്ഡപങ്ങളെന്നോ ഗുഹാക്ഷേത്രങ്ങൾ എന്നോ വിളിക്കാം. പഞ്ചരഥങ്ങളായി ആ നാട്ടുകാർ അതിനെ കാണുന്നു.
ഗ്രീക്ക് നാവികനായ റ്റോളമി ഒന്നാം നൂറ്റാണ്ടിലെഴുതിയ ‘പെരിപ്ലസ് ഒഫ് ദ എറിത്രിയൻ സീ” എന്ന ഗ്രന്ഥത്തിൽ പറയുന്ന ‘മലങ്ങെ” എന്ന ഗ്രാമം ഇതാണെന്ന് ഊഹിക്കപ്പെടുന്നു. വൈഷ്ണവ സന്യാസി തിരുമംഗല ആൾവാർ തിരുക്കടൽമലൈ എന്നു വിശേഷിപ്പിച്ച സ്ഥലശയനപ്പെരുമാൾ ക്ഷേത്രം നിലനിന്ന സ്ഥലം, വൈഷ്ണവരുടെ തിരുക്കടൽമലൈ ആയിരുന്നുവെന്നാണ് വിവക്ഷ. കടൽത്തീരത്തെ ശിവക്ഷേത്രാവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെയും വിനോദസഞ്ചാരികളുടെയും ‘ഷോർ ടെമ്പിളാ”യി നിലകൊള്ളുന്നു. ഒന്നാം നൂറ്റാണ്ടിലെ നിയോലിത്തിക്ക് കാലഘട്ടത്തിലേതെന്നു കരുതുന്ന ശവപ്പെട്ടികൾ, ജാറുകൾ (ചാറ)​ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലെ തിയോഡോഷ്യസിന്റെ കാലത്തെ ചൈനീസ്,​ റോമൻ നാണയങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തത് വിദേശ വാണിജ്യ വ്യാപാര തുറമുഖമായിരുന്നു ഇതെന്ന പ്രാധാന്യം അടിവരയിട്ട് ഉറപ്പിക്കുന്നു.


Source link

Back to top button