LATEST
തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയതിൽ ദുരൂഹത: കെ.സി

ന്യൂഡൽഹി: പ്രചാരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസിന് പ്രതീക്ഷയുള്ള കേരളം, അസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സമയം വെട്ടിക്കുറയ്ക്കാനാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്ക് പ്രചാരണത്തിൽ പങ്കെടുക്കാനും ബുദ്ധിമുട്ടാകും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് തീയതി പ്രഖ്യാപിച്ചതും ഇതേ രീതിയിലാണ്.
Source link



