LATEST
തിരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9ന് വേതനത്തോടു കൂടിയ അവധി അനുവദിക്കാൻ ഉത്തരവ്. ഐ.ടി,വ്യവസായ, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.
Source link


