CINEMA
തിയേറ്ററും തൂക്കി ആ റിവഞ്ച്

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ധുരന്ദർ 2 ബോക്സ് ഓഫീസിൽ അജയ്യമായ മുന്നേറ്റം തുടരുന്നു.രൺവീർ സിംഗ് നായകനായ ഈ ചിത്രം റിലീസിന്റെ ആദ്യ വാരാന്ത്യത്തിൽ തന്നെ റെക്കോർഡുകൾ തകർത്തതിന് പിന്നാലെ, ലോകമെമ്പാടും 760 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു.ഇതിൽ വിദേശ വിപണിയിൽ നിന്ന് മാത്രം 150 കോടിക്ക് മുകളിൽ ലഭിച്ചു.
ലൈവ് ട്രാക്കിംഗിന്റെ അടിസ്ഥാനത്തിൽ, വാരാന്ത്യത്തിന് ശേഷം സാധാരണയായി കളക്ഷൻ കുറഞ്ഞുപോകുന്ന സമയത്തും ചിത്രം ശക്തമായി മുന്നേറുകയാണ്.4 മണിക്കൂർ ദൈർഘ്യമുള്ള സിനിമയായിട്ടും എെമാക്സ്ഉ ൾപ്പെടെ പ്രീമിയം സ്ക്രീനുകളിൽ മികച്ച ഒക്ക്യുപൻസിയാണ് ലഭിക്കുന്നത്.
ഇതുവരെ ലോകമെമ്പാടും ഒരു ലക്ഷത്തോളം ഷോകൾ നടത്തിയ ചിത്രം, ഇന്നലത്തെ മോണിംഗ്, മാറ്റിനി ഷോകൾക്ക് ശേഷമാണ് 760 കോടി കടന്നത്.ഇതോടെ ഈ വർഷത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറുന്ന ധുരന്ദർ 2 1000 കോടി കടക്കും എന്ന് ഉറപ്പായി. 2000 കോടി ആണ് ലക്ഷ്യമിടുന്നത്.
Source link



