LATEST

താനൂരിലേക്കില്ല,​ മന്ത്രി വി അബ്‌ദു റഹിമാൻ തിരൂരിൽ ഇടതു സ്വതന്ത്രൻ


മ​ല​പ്പു​റം​:​ ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​ൻ​ ​തി​രൂ​രി​ൽ​ ​ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ക്കും.​ ​ജ​ന്മ​നാ​ട്ടി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​താ​ത്പ​ര്യം​ ​ഉ​ണ്ടാ​കി​ല്ലേ​യെ​ന്നും​ ​പെ​രു​ന്നാ​ളി​നു​ശേ​ഷം​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​പ​റ​ഞ്ഞു.​ ​തി​രൂ​ർ​ ​വി​ക​സ​ന​ത്തി​ൽ​ ​പി​ന്നോ​ട്ടാ​ണ്.​ ​ഇ​ത്ത​വ​ണ​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അദ്ദേഹം​ ​പ​റ​ഞ്ഞു.​ ​താ​നൂ​രി​ൽ​ ​അ​ബ്ദു​റ​ഹി​മാ​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​സി.​പി.​എം​ ​പ്ര​ഖ്യാ​പി​ച്ചി​രുന്നെങ്കിലും പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​റ​ങ്ങാ​ൻ​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി​രുന്നി​ല്ല.​ ​താ​നൂ​രി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​അ​ബ്ദു​റ​ഹി​മാ​ൻ​ ​നേ​ര​ത്തെ​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​യാ​യ​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​മ​ത്സ​രി​ച്ചാ​ലെ​ ​മ​ണ്ഡ​ലം​ ​നി​ല​നി​റു​ത്താ​നാ​വൂ​ ​എ​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​ ​വി​ല​യി​രു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​താ​നൂ​രി​ൽ​ ​ത​ന്നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നാ​ലെ​യാ​ണ് ​അ​ബ്ദു​റ​ഹി​മാ​ൻ​ ​അ​തൃ​പ്തി​ ​പ​ര​സ്യ​മാ​ക്കി​യ​ത്.​ ​തു​ട​ർ​ന്ന് ​തി​രൂ​രി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഇന്നലെ മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശേഷം,​ ജന്മനാടായ തിരൂരിലേക്ക് മാറുമെന്ന് അബ്ദു റഹിമാൻ സൂചിപ്പിച്ചിരുന്നു.


Source link

Related Articles

Back to top button