LATEST

തലസ്ഥാനത്ത് അരുംകൊല; ഭർത്താവ് യുവതിയെ കുത്തിക്കൊന്നു


തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. വ്ളാത്താങ്കര സ്വദേശിനിയായ അൽമയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് പിടികൂടി. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. ഇന്നുരാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് കൊല നടന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് പിന്നാലെ സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം പറയുകയായിരുന്നു. ഒൻപത് വർഷം മുൻപാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. നിലവിൽ പാറശാല പൊലീസിന്റെ കസ്റ്റഡിയിലാണ് വിഷ്ണുനാഥ്.


Source link

Back to top button