CINEMA

തമിഴകത്തിന്റെ ക്രഷ്, മലയാളത്തിന്റെ അനിഷ്മ


മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ നായിക മലയാളത്തിന്റെ യുവ നായിക താരം അനിഷ്മ അനിൽകുമാർ ഇപ്പോൾ തമിഴകത്തിന്റെ ക്രഷ്. അനിഷ്മ നായികയായി എത്തിയ സിറൈ,​ യൂത്ത് എന്നീ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്ററുകളാണ്. അക്ഷയ്കുമാർ,​ വിക്രം പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിറൈയിലെ അനുഷ്മയുടെ കഥാപാത്രം തമിഴരുടെ മനം കീഴടക്കി. തിയേറ്ററിൽ വൻ വിജയം നേടി പ്രദർശിപ്പിക്കുന്ന യൂത്തിൽ കെൻ കരുണാസാണ് നായകനും സംവിധായകനും. കെൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് യൂത്ത്. ശാലീന സൗന്ദര്യം തുളിമ്പുന്ന തമിഴ് പെൺകൊടിമാരുടെ രൂപം ആണ് അനിഷ്മയ്ക്ക് എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.


Source link

Back to top button