CINEMA
‘തന്റെ പെണ്ണിനെ സംരക്ഷിക്കാൻ യുദ്ധം ചെയ്തവൻ, ഇതാണ് ശരിക്കുമുള്ള ജെന്റിൽമാൻ’

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തിനുപിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി തൃഷ കൃഷ്ണൻ. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയിരിക്കുന്നത്. പിന്നാലെ ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. ഇതിൽ വിജയ്യോ തൃഷയോ വ്യക്തത വരുത്തിയതുമില്ല. ഇതിനുശേഷം തൃഷ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റും ശ്രദ്ധനേടുകയാണ്.
Source link


