test del 1

തണ്ണിമത്തനിലെ വിത്തുകൾ മാറ്റിയതിനുശേഷം ഇങ്ങനെ ചെയ്യൂ; ഒരാഴ്‌‌ചവരെ കേടുകൂടാതെയിരിക്കും

വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയില്‍ ധാരാളം പോഷകഗുണങ്ങള്‍ എന്നതാണ് തണ്ണിമത്തനെ ശ്രദ്ധേയനാക്കുന്നത്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ ജലാംശം ഉള്ളതിനാൽ വിഷപ്പും ദാഹവും ശമിപ്പിക്കാനും ചൂടിൽ നിർജലീകരണം തടയാനും തണ്ണിമത്തൻ സഹായിക്കും. എന്നാൽ പെട്ടെന്ന് അഴുകിപ്പോകുന്നതിനാൽ തണ്ണിമത്തൻ അധികനാൾ സൂക്ഷിക്കാനാവില്ല. ഫ്രിഡ്‌ജിൽ വച്ചിരുന്നാൽ പെട്ടെന്ന് വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാതാവുകയും ചെയ്യും. ഒരാഴ്‌ചവരെ തണ്ണിമത്തൻ അഴുകാതെയിരിക്കാൻ വീട്ടിൽ ചില ടിപ്പുകൾ പരീക്ഷിക്കാം.


മുറിക്കാത്ത തണ്ണിമത്തൻ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിനേക്കാൾ വീട്ടിലെ സാധാരണ താപനിലയിൽ വയ്ക്കുന്നതാണ് നല്ലത്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കണം. ഏഴുമുതൽ പത്തുദിവസം വരെ കേടുകൂടാതെയിരിക്കും.
മുറിച്ചുകഴിഞ്ഞാൽ വായുകടക്കാത്ത രീതിയിൽ സൂക്ഷിക്കണം. മുറിച്ച ഭാഗം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ പൊതിയണം.
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരാഴ്‌ചവരെ ഫ്രഷായിരിക്കും.
വിത്തുകൾ നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി ഫ്രീസറിൽ സൂക്ഷിക്കാം.


Source link

Back to top button