LATEST
തകർന്നടിഞ്ഞ് സ്വർണ വില

പവന് 5,200 രൂപ ഇടിഞ്ഞുകൊച്ചി: ക്രൂഡോയിൽ വിപണിയിലെ അനിശ്ചിതത്വം നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാന്റെ വിലയിരുത്തലിൽ ആഗോള വിപണിയിൽ സ്വർണ വില തകർന്നടിയുന്നു. ഇന്നലെ മാത്രം ആഗോള വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 300 ഡോളറിനടുത്ത് ഇടിഞ്ഞ് 4,560 ഡോളർ വരെ താഴ്ന്നു. കേരളത്തിൽ പവൻ വില 5,200 രൂപ ഇടിഞ്ഞ് 1,10,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 650 രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് തവണയാണ് വില കുറഞ്ഞത്.
Source link



