CINEMA

തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി


ഇന്ധന അനിശ്ചിതത്വം വിനയായി കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യത്തെ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടർന്നതും രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ മുൾമുനയിലാക്കിയത്. വെള്ളിയാഴ്ച അമേരിക്കൻ വിപണിയിലുണ്ടായ തകർച്ചയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരികളിലും വിൽപ്പന സമ്മർദ്ദം രൂക്ഷമായത്. ഇറാനിലെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസുകൾ ആക്രമിക്കുമെന്ന ഇറാന്റെ മറുപടിയും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തി.ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് ഇന്നലെ 1,836 പോയിന്റ് ഇടിവോടെ 72,696.39ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 61.85 പോയിന്റ് നഷ്‌ടത്തോടെ 22512ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത ഇടിവുണ്ടായി. ബാങ്കിംഗ്, വാഹന, എഫ്.എം.സി.ജി, ടെലികോം മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്ധന പ്രതിസന്ധി വ്യാപിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കി.


Source link

Related Articles

Back to top button