തകർത്തെന്ന് യു.എസ്, കടുപ്പിച്ച് ഇറാൻ

ടെഹ്റാൻ: ഇറാന്റെ ദീർഘദൂര ആയുധ ശേഖരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചെന്ന് യു.എസും ഇസ്രയേലും അവകാശപ്പെടുമ്പോഴും ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങളിൽ ശമനമില്ല. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈറ്റ്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടു.അതേ സമയം, യുദ്ധം ഉടൻ അവസാനിക്കുമെന്നും എണ്ണ വിലക്കയറ്റം അധിക നാൾ നിലനിൽക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അത്തരം സൂചനകൾ നിലവിൽ പ്രകടമല്ല. വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയേയും ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കളെയും യു.എസും ഇസ്രയേലും ചേർന്ന് വധിച്ചിരുന്നു. എന്നിട്ടും, ഇറാനിലെ ഭരണകൂടത്തിന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്നും തകർച്ചയുടെ വക്കിലല്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Source link



