test del 3
ഡൽഹി നിയമസഭയിൽ സുരക്ഷാ വീഴ്ച; മുഖംമൂടി ധരിച്ചെത്തിയ ആൾ അതിക്രമിച്ചു കയറി, ഗേറ്റ് തകർത്തു

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ സമുച്ചയത്തിലെ ഇരുമ്പ് ഗേറ്റും ബാരിക്കേഡും കാറിലെത്തിയ മുഖംമൂടി ധാരി ഇടിച്ചുതകർത്തു. വിഐപികൾ ഉപയോഗിക്കുന്ന രണ്ടാം നമ്പർ ഗേറ്റിലൂടെയാണ് അജ്ഞാതൻ കാർ ഓടിച്ചു കയറ്റിയത്. തുടർന്ന് കാറിൽ നിന്നിറങ്ങി സ്പീക്കർ വിജേന്ദർ ഗുപ്തയുടെ കാർ പാർക്കു ചെയ്തിരുന്ന പോർച്ചിൽ ഒരു പൂച്ചെണ്ട് വച്ചശേഷം വണ്ടി ഓടിച്ചു പോയി. നിയമസഭാ വളപ്പിന് അകത്തേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും ഉയരമുള്ള ഇരുമ്പ് ഗേറ്റിൽ കാർ കൊണ്ട് ഇടിച്ചു.സുരക്ഷാ വീഴ്ചയുണ്ടായ സമയത്ത് ഗേറ്റിന് സമീപവും അകത്തും ഉണ്ടായിരുന്ന ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Source link


