test del 4 copy of del 3

ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ചൊവ്വാഴ്ച തുറക്കും; ഉദ്ഘാടനം പ്രധാനമന്ത്രി, വന്യമൃഗങ്ങൾക്കായി പ്രത്യേക ഇടനാഴി


ന്യൂഡൽഹി ∙ ഇനി വെറും രണ്ടര മണിക്കൂറിൽ ഡെറാഡൂണിലെത്താം. ഏറെ കാത്തിരുന്ന ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ, നിലവിൽ 6.5 മണിക്കൂറുള്ള യാത്രാസമയം 2.5 മണിക്കൂറായി കുറയും. ഡൽഹി– ഹരിദ്വാർ യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയ്ക്കാനും എക്സ്പ്രസ് വേ സഹായിക്കും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാർ ധാം ഹൈവേ ശൃംഖലയുമായും എക്സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഡൽഹി– ഉത്തരാഖണ്ഡ് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പാത യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ ഗുണം ചെയ്യും. 210 കിലോമീറ്ററാണ് എക്സ്പ്രസ് വേ.വന്യമൃഗങ്ങൾക്കായി പ്രത്യേക ഇടനാഴി പാതയിലെ രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള 12 കിലോമീറ്റർ വന്യജീവികളെ ഉപദ്രവിക്കാതെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള തരത്തിലാണു തയാറാക്കിയിരിക്കുന്നത്. 12 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. വന്യജീവി സഞ്ചാരം തടസ്സമില്ലാതെ സാധ്യമാക്കാനാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും 200 മീറ്റർ വീതമുള്ള രണ്ട് ആനത്താരകൾ (എലിഫന്റ് ക്രോസിങ്) മൃഗങ്ങൾക്കു കടന്നുപോകാൻ 6 പ്രത്യേക പാതകളും ഇതിൽ ഉൾപ്പെടുന്നു. വന്യജീവികളെ ഉപദ്രവിക്കാതെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള സൗകര്യമാണു ലക്ഷ്യം.


Source link

Back to top button