test del 3

ഡോളറിന് ഡിമാൻഡ് കൂടി, നിലയില്ലാതെ രൂപ; ചരിത്രത്തിലാദ്യമായി 95 കടന്നതെങ്ങനെ? ആർബിഐയുടെ രക്ഷാപ്രവർത്തനവും ഫലിച്ചില്ല


കൊച്ചി∙ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 95 നിലവാരം കടന്ന് രൂപ. ആർബിഐയുടെ ശക്തമായ ഇടപെടൽ മൂലം 94.78ൽ ക്ലോസിങ്.  ക്രൂഡ്‌ഓയിൽ വില 115 ഡോളറിനു മുകളിൽ തുടരുന്നതും വിദേശനിക്ഷേപകരുടെ കനത്ത ഓഹരി വിൽപനയുമാണ് ഡോളറിനെതിരെ 95 നിലവാരത്തിലേക്കു രൂപയെ എത്തിച്ചത്. റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് വ്യാപാരാവസാനത്തിൽ രൂപ അൽപം നില മെച്ചപ്പെടുത്തി. 2011നു ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷത്തിൽ രൂപ കാഴ്ചവച്ചത്. 11.4 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തെ നഷ്ടം. 2025ൽ 2.4%, 2024ൽ 1.46% എന്നിങ്ങനെയായിരുന്നു ഇടിവ്. 2011–12ൽ 13.9% ഇടിവു നേരിട്ടിരുന്നു.ബാങ്കുകളുടെ നെറ്റ് ഓപ്പൺ പൊസിഷൻ ആർബിഐ വെട്ടിക്കുറച്ചു. ഓരോ ബിസിനസ് ദിവസവും അവസാനിക്കുമ്പോൾ ബാങ്കുകളുടെ രൂപയിലുള്ള നെറ്റ് ഓപ്പൺ പൊസിഷൻ 10 കോടി ഡോളറിനു തുല്യമായ തുകയ്ക്കപ്പുറം പോകരുതെന്നാണു നിർദേശം. 10 മുതൽ ബാങ്കുകൾ ഈ നിർദേശം പാലിക്കണം. ബാങ്കുകളുടെ വിദേശ കറൻസികളിലുള്ള ആസ്തികളും ബാധ്യതകളും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് ഓപ്പൺ പൊസിഷൻ. ഇതിനു പരിധി നിശ്ചയിച്ചതിലൂടെ ബാങ്കുകളുടെ വിദേശ കറൻസികളിലുള്ള പ്രത്യേകിച്ച്, ഡോളറിലുള്ള ഇടപാടുകൾ നിയന്ത്രിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. ആർബിഐയുടെ നിർദേശം നടപ്പാക്കുമ്പോൾ ഏകദേശം 3,000 മുതൽ 4,000 കോടി ഡോളർ വരെ മൂല്യമുള്ള ആഭ്യന്തര കറൻസി വിപണിയിലെത്തും. ഇതു രൂപയ്ക്കു കരുത്തേകും. ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 95 കടന്നപ്പോൾ പൊതുമേഖലാ ബാങ്കുകൾ വഴി ആർബിഐ നേരിട്ട് വിപണിയിൽ ഡോളർ വിറ്റഴിച്ചു.


Source link

Back to top button