test del 4 copy of del 3
ഡപ്യൂട്ടി കലക്ടറായി സിപിഎം നേതാവിന്റെ ഭാര്യ; കണ്ണൂരിൽ അട്ടിമറിശ്രമമെന്ന് കോൺഗ്രസ്

കണ്ണൂർ ∙ പ്രത്യേക തസ്തിക സൃഷ്ടിച്ച് സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർക്കുമാത്രം നിയമനം നൽകി കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് 8 ദിവസം മുൻപ് ഇലക്ഷൻ ഡപ്യൂട്ടി കലക്ടറായി തിരുവനന്തപുരത്തെ സിപിഎം നേതാവ് ഷിജുഖാന്റെ ഭാര്യയെ നിയമിച്ചതുമുതൽ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉദ്യോഗസ്ഥനിയമനം ആരംഭിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയനീക്കങ്ങൾക്കു കലക്ടർ ഒത്താശ ചെയ്യുകയാണ്. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
Source link


