LATEST
ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കുന്നതിനിടെ ഷോക്കേറ്റു; വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ

കോഴിക്കോട്: ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. കോഴിക്കോട് ആണ് സംഭവം. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിനിന്ന് വിദ്യാർത്ഥി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി സിനാൻ വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് സിനാൻ ചികിത്സയിൽ കഴിയുന്നത്.
Source link


