test del 3
ട്രംപ് എങ്ങനെയാണ് ഹോർമുസ് അടയ്ക്കാൻ പോകുന്നത്? ചൈനയ്ക്ക് ഇരട്ട അടി; ഇന്ത്യയ്ക്കോ?

ഹോർമുസ് കടലിടുക്ക് ‘ബ്ലോക്ക്’ ചെയ്ത് ഇറാനെ സമ്മർദത്തിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ഫലത്തിൽ ഏറ്റവുമധികം തിരിച്ചടിയാവുക ചൈനയ്ക്ക്. ഇരട്ട അടി ചൈനയ്ക്ക് കൊടുക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതും. യുഎസ് നാവികസേന ഹോർമുസ് ബ്ലോക്ക് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു. ഇറാൻ തുറമുഖത്തേക്കും തിരിച്ചുമുള്ള കപ്പലുകൾ, ഇറാന് ടോൾ നൽകുന്ന കപ്പലുകൾ എന്നിവയാണ് തടയുക.ലോക വിപണിയിലേക്ക് എത്തുന്ന എണ്ണയിൽ 20% ഒഴുകുന്ന വഴിയാണ് ഹോർമുസ്. ഈ പാത ബ്ലോക്ക് ചെയ്യുന്നത് എണ്ണവില കൂടുതൽ കുതിച്ചുകയറാൻ ഇടവരുത്തും. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ച പൊളിയുകയും ഹോർമുസ് ബ്ലോക്ക് ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയുംതന്നെ എണ്ണവിലയെ മേലോട്ട് നയിച്ചിരുന്നു. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 8.37% മുന്നേറി 104.6 ഡോളറിലും ബ്രെന്റ് വില 8.28% ഉയർന്ന് 103.1 ഡോളറിലും എത്തി.
Source link


