test del 2

ട്രംപിന്റെ സമയപരിധി തീരാൻ മണിക്കൂറുകൾ; ഊർജനിലയങ്ങൾക്ക് മനുഷ്യകവചമൊരുക്കാൻ ജനങ്ങളോട് ഇറാന്റെ ആഹ്വാനം


ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും പ്രതീകാത്മകമായി ‘മനുഷ്യകവചം’ തീർക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ.ആഗോള ഷിപ്പിങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന്) മുമ്പ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം. കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രധാന ഊർജ നിലയങ്ങൾക്ക് സമീപം ഒത്തുചേരാൻ ഇറാൻ കായിക-യുവജന മന്ത്രാലയം നിർദേശിച്ചു. യുവജനങ്ങളുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ഇറാൻ യുവജനകാര്യ ഡെപ്യൂട്ടി അലിരേസ റഹീമി പറഞ്ഞു. സർവകലാശാലാ വിദ്യാർഥികളും കലാകാരന്മാരും വിവിധ യുവജന സംഘടനകളും മുന്നോട്ടുവെച്ച ഈ ആശയത്തെ “തിളക്കമാർന്ന ഭാവിക്ക് വേണ്ടിയുള്ള ഇറാനിയൻ യുവതയുടെ മനുഷ്യകവചം” എന്നാണ് വിശേഷിപ്പിക്കുന്നത്.രാജ്യത്തിന്റെ ഐക്യവും നിശ്ചയദാർഢ്യവും പ്രതിഫലിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും യുവജനങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമായി ഈ മനുഷ്യകവചം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


Source link

Back to top button