LATEST
ടൈസൺ സിംഗ് ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: യുവ വിംഗർ ടൈസൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. താരം ഇതിനോടകം ടീമിനൊപ്പം ചേർന്നു.മണിപ്പൂരിൽ നിന്നുള്ള യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
Source link



