test del 3

ടി.കെ. ഗോവിന്ദനെതിരെ വർഗീയ പ്രചാരണം; തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകി യുഡിഎഫ്


കണ്ണൂർ∙ തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൂടെയാണു പ്രചാരണം. ടി.െക. ഗോവിന്ദൻ വെള്ള തൊപ്പിയും പച്ച ഷാളും ധരിച്ച് നിൽക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ‘താങ്കൾ ഏതൊക്കെ വേഷം കെട്ടിയാലും വർഗ വഞ്ചകനും പാർട്ടിയും തമ്മിലുള്ള മത്സരമാണ് തളിപ്പറമ്പിൽ നടക്കാൻ പോകുന്നത്. അവിടെ പാർട്ടി പാർട്ടിയായി മാറും. പാർട്ടി ജയിക്കും’– എന്ന കുറിപ്പുമുണ്ട്. സനേഷ ് കൂവേരി എന്ന പ്രൊഫൈലിലാണ് ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി. ജനാർദനൻ പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയാണ് തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയാകുകയായിരുന്നു.


Source link

Back to top button