CINEMA
‘ഞാൻ വിവാഹിതയാണ്, അഭിനയിക്കാനുള്ള തീരുമാനത്തിൽ പിന്തുണച്ചത് ഭർത്താവ്’

ജെ എഫ് ഡബ്ല്യു മൂവി അവാർഡ്‌സ് 2026ന്റെ വേദിയിൽ തന്റെ കരിയർ വിശേഷങ്ങൾ പങ്കുവച്ച് നടി സെറിൻ ഷിഹാബ്. താൻ വിവാഹിതയണെന്നും ഭർത്താവ് നൽകിയ പിന്തുണയാണ് തന്നെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞു. എന്നാൽ താരത്തിന്റെ ഈ വെളിപ്പെടുത്തൽ അവതാരകയെയും സദസിനെയും ഒരുപോലെ ഞെട്ടിച്ചു. ‘രേഖാ ചിത്രം കണ്ട എന്റെ സുഹൃത്തുക്കൾക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഈ ഒരു വശം അവർ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, അവർ എന്റെ ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. ഞാനവളുടെ ഈ വശം മുൻപേ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്‌ച മാത്രമാണെന്നാണ്. അദ്ദേഹം വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ ഭർത്താവ് നൽകുന്ന പിന്തുണയിൽ ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്. ഈ പുരസ്‌കാരനേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി. കാരണം ഇത് അദ്ദേഹത്തിന്റെ കൂടി വിജയമാണ്’- സെറിൻ ഷിഹാബ് പറഞ്ഞു.
Source link


