test del 3
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം; 3 പേർക്ക് ഗുരുതര പരുക്ക്

തൊടുപുഴ∙ ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. 200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും.
Source link


