LATEST

ജി.സുധാകരനെ പരിഗണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ജില്ലാസെക്രട്ടറി

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ പാർട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പരിഗണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസറിന്റെ തുറന്നുപറച്ചിൽ. ഇന്നലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്രിയോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.പാർട്ടിക്കെതിരെ ജി. സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉന്നയിച്ചതിന് മറുപടി പറയുകയായിരുന്നു നാസർ. പാർട്ടി ഓഫീസ് കേന്ദ്രീകരിച്ചുള്ള ബ്രാഞ്ച് അംഗമായ ജി.സുധാകരന് പാർട്ടി ഓഫീസിൽ മുറി അനുവദിച്ചിരുന്നെങ്കിലും ഓഫീസിലെത്താൻ താൽപ്പര്യം കാട്ടിയിരുന്നില്ലെന്ന് നാസർ വിശദീകരിച്ചു. പാർട്ടി പരിപാടികളിലും പൊതു പരിപാടികളുമായി ബന്ധപ്പെട്ടു നടന്ന ഉദ്ഘാടന ചടങ്ങുകളിലും പൊതുസമ്മതിയുള്ള മുൻ മന്ത്രി എന്ന നിലയിൽ സുധാകരന് വേദികൾ നൽകാതിരുന്നത് അനുചിതമായെന്നും നാസർ പറഞ്ഞു.

Source link

Related Articles

Back to top button