LATEST

ജി.സുധാകരനെ എൻ.ഡി.എയിലേക്കു സ്വാഗതം ചെയ്ത് തുഷാർ


ചേർത്തല: സി.പി.എമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ എൻ.ഡി.എയിലേക്കു സ്വാഗതം ചെയ്ത് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി. സുധാകരൻ തയ്യാറായാൽ എൻ.ഡി.എ വാതിലുകൾ തുറന്നിടുമെന്നും ചർച്ചകൾക്കു താൻ മുൻകൈ എടുക്കുമെന്നും എൻ.ഡി.എ സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടീവിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ജി. സുധാകരനുമായി ദീർഘനാളത്തെ വ്യക്തി–കുടുംബ ബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം വീട്ടിലെത്തിയത്. സംസ്ഥാനത്ത് ഇക്കുറി എൻ.ഡി.എ വലിയ വിജയം നേടുമെന്നും തുഷാർ പറഞ്ഞു.


Source link

Related Articles

Back to top button