test del 3

ജിയാസിനെ അറിയില്ലേ? ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനോട് ചോദിച്ചാൽ പറഞ്ഞുതരും


കോഴിക്കോട്∙ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലനം. ഋഷഭ് പന്തും നിക്കോളാസ് പുരാനും എയ്ഡൻ മാർക്രവും അടക്കമുള്ള താരങ്ങൾ ഏറെ ശ്രദ്ധയോടെ നേരിടുന്നത് ഒരു മലയാളി ഇടംകയ്യൻ ബോളറെയാണ്. ഐപിഎല്ലിൽ ‘ചൈനാമാൻ’ എന്ന മിസ്റ്ററി ബോളിങ് പരിചയപ്പെടുത്തിയ ആ ബോളർ കോഴിക്കോട് നരിക്കുനി കെ.കെ.ജിയാസാണ്. ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയൻ ടീമിന്റെ നെറ്റ് ബോളറായി ജിയാസിന് അവസരം ലഭിച്ചു. 2017 മുതൽ 2019 ലോകകപ്പ് വരെ ജിയാസ് ഓസ്‌ട്രേലിയൻ ടീമിനൊപ്പമായിരുന്നു. ജസ്റ്റിൻ ലാംഗർ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ കോച്ചായി എത്തിയപ്പോഴാണ് ജിയാസ് ലക്നൗവിലേക്ക് എത്തിയത്.


Source link

Back to top button