LATEST

‘ജലവിഭവ വകുപ്പിന്റെ മുൻഗണന കരിമണൽ മാത്രമായിരുന്നു’, പ്രളയം മനുഷ്യനിർമ്മിതമെന്ന് ആരോപണം ആവർത്തിച്ച് മാത്യു‌ കുഴൽനാടൻ


മൂവാറ്റുപുഴ: 2018ലെ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും തോട്ടപ്പിള്ളി സ്‌പിൽവെ തുറക്കാതിരുന്നത് സ്വകാര്യ കൺസ്‌ട്രക്ഷൻ കമ്പനിക്കുവേണ്ടിയുമാണെന്ന ആരോപണം ഇന്നും തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ജലവിഭവ വകുപ്പിന് വീഴ്‌ച പറ്റിയെന്ന് കുഴൽനാടൻ ഇന്നും ആരോപിച്ചു. തോട്ടപ്പിള്ളി സ്‌പിൽവെയിൽ അടിഞ്ഞുകൂടിയ കരിമണൽ എടുക്കുക മാത്രമായിരുന്നു ജലവിഭവ വകുപ്പ് മുൻഗണന നൽകിയിരുന്നതെന്നും എംഎൽഎ പറഞ്ഞു. പ്രളയം വന്നാൽ കുട്ടനാട് മേഖല അപകടത്തിലാകും എന്ന് കാട്ടി ജലവിഭവ വകുപ്പ് 2019ലിറക്കിയ ഉത്തരവിൽ പ്രളയജലം വരുമെന്നതല്ല ആദ്യ പരിഗണന നൽകിയത് വെള്ളം വരുന്നതിന് മുൻപ് കരിമണൽ മാറ്റണമെന്നതിനായിരുന്നു. 2018ലും 2019ലും ഇവർക്ക്‌ ആശങ്ക വെള്ളം തുറന്നുവിട്ടാൽ മണ്ണ് പോകുമെന്നതാണെന്ന് വ്യക്തമാണ്. ഇത് നാളുകളായി കേരളത്തിൽ നടക്കുന്ന കൊള്ളയാണെന്നും കുഴൽനാടൻ ആരോപിച്ചു.


Source link

Back to top button