LATEST
ജമ്മുകാശ്‌മീരിൽ അരക്ഷിതാവസ്ഥ: ഖാർഗെ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ അക്രമം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ തെളിവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ ആരോപിച്ചു. കേന്ദ്ര സർക്കാർ ഭരണത്തിൻ കീഴിൽ ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായെന്നും അദ്ദേഹം ചോദിച്ചു.ജമ്മുകാശ്‌മീരിന് സമ്പൂർണ സംസ്ഥാന പദവി പുന:സ്ഥാപിച്ചാലേ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാകൂ. മതേതരത്വം, സോഷ്യലിസം, ദേശീയ ഐക്യം എന്നിവയ്ക്കായി നിലകൊള്ളുന്നവരെ ഭയത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.തന്റെ ഇരിപ്പിടത്തിന് രാഷ്‌ട്രീയമില്ല: സി.പി. രാധാകൃഷ്‌ണൻ
Source link



