test del 2

ചർച്ചകളെ പരാജയപ്പെടുത്തിയത് നെതന്യാഹുവിന്റെ ഫോൺകോൾ?കരാറിനടുത്തെത്തിരുന്നെന്ന് ഇറാൻ


വാഷിങ്ടൺ/ ഇറാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ആരോപണം. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു.നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു.പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല.


Source link

Back to top button