CINEMA
ചോർന്നതോചോർത്തിയതോ ?

ജനനായകന്റെ ആകെ നഷ്ടം ആയിരം കോടിക്ക് അപ്പുറംവിജയ്യുടെ അവസാന ചിത്രം ജനനായകൻ ചോർന്നത് സംബന്ധിച്ച് തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തും ചൂടൻ ചർച്ചകൾ. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിജയ്യുടെ ജനനായകന്റെ റിലീസ് തടഞ്ഞിരിക്കുകയായിരുന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് പുറത്തായത്. വിജയ്യുടെ ഇൻട്രോ ഉൾപ്പെടെ അഞ്ചു മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആദ്യം ലീക്ക് ചെയ്തത്. പിന്നാലെ മൂന്നു മണിക്കൂറുള്ള സിനിമയുടെ എച്ച്.ഡി പതിപ്പും പുറത്തായി. എഡിറ്റിംഗ് ടേബിളിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നുവെന്നാണ് അഭ്യൂഹം.
Source link


