LATEST

ചൊവ്വാഴ്ച തിരുവനന്തപുരത്തുണ്ട്, തെലങ്കാന വികസനത്തിൽ ​ പിണറായി വിജയനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറെന്ന് രേവന്ത് റെഡ്ഡി


തിരുവനന്തപുരം : തെലങ്കാന വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി,​ പിണറായി വിജയനെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയയിൽ കത്ത് പങ്കുവച്ചു. നാളെ ഞാൻ തിരുവനന്തപുരത്തുണ്ടെന്നും കത്തിൽ പറയുന്നു. കോൺഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനം ചൂണ്ടിക്കാട്ടിയ അദ്ദേഹം നീ പോ മോനെ വിജയൻ വിളി ആവർത്തിക്കുകയും ചെയ്തു. എല്ലാ ബഹുമാനവും നിലനിറുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചർച്ചയ്ക്ക് വിളിക്കുന്നത്. എൽ.ഡി.എഫ് ഉയർത്തിക്കാണിക്കുന്ന പല നേട്ടങ്ങളും കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലത്തുള്ളതാണ്. പതിറ്റാണ്ടുകളായി വിവിധ സർക്കാരുകളുടെ കീഴിൽ കൈവരിച്ച കേരളം കൈവരിച്ച ആരോഗ്യം,​ സാക്ഷരത,​ടൂറിസം എന്നീ മേഖലകളിലെ നേട്ടങ്ങളെ താൻ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്. പത്തുവർഷം അധികാരം കൈയാളിയിട്ടും അതിനനുസരിച്ചൊരു മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ജനക്ഷേമവും അവസരങ്ങളും ഒരുപോലെ സന്തുലിതമാക്കുന്ന ഭരണമാണ് അവർക്കാവശ്യം. അവർ അർഹിക്കുന്നത് കോൺഗ്രസ് മാതൃകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.


Source link

Back to top button