test del 5 copy of del 3
‘ചൈനയ്ക്ക് മറുപടി നൽകാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു; തന്റെ പുസ്തകത്തിൽ വിവാദമാക്കാൻ ഒന്നുമില്ല’

ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സമയത്ത് ഇന്ത്യയുടെ സൈനിക നീക്കത്തിന് സർക്കാർ അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സൈന്യം തീരുമാനിച്ചുകൊള്ളൂ എന്ന മറുപടിയാണു ലഭിച്ചതെന്നുമുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ചൈനീസ് പ്രകോപനത്തിന് മറുപടി നൽകാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നെന്ന് ജനറൽ നരവനെ പറഞ്ഞു. പ്രദേശത്തെ സാഹചര്യം അറിയാവുന്ന തനിക്ക് സർക്കാർ പ്രവർത്തന സ്വാതന്ത്ര്യം നൽകിയതായാണ് ആ സാഹചര്യത്തെ വിലയിരുത്തുന്നത്. സൈന്യത്തിൽ സർക്കാരിനുള്ള ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മരക്ഷയ്ക്കും രാജ്യത്തിന്റെ നിലപാടുകൾ സംരക്ഷിക്കുന്നതിനും സൈനികർക്ക് വെടിയുതിർക്കാൻ എപ്പോഴും അധികാരമുണ്ടായിരുന്നു. ഇതിനായി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുസ്തകത്തിന്റെ വിശദാംശങ്ങൾ പലരും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പുസ്തകം പരിശോധിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. പുസ്തകത്തിന് ആമസോൺ സ്വീകരിച്ചിരുന്ന മുൻകൂർ ഓർഡറുകളും റദ്ദാക്കി.
Source link

