NATIIONAL
‘ചേട്ടൻ’ വന്നല്ലോ..! ചെപ്പോക്കിൽ തകർത്തടിച്ച് സഞ്ജു സാംസൺ; ചെന്നൈ ജഴ്സിയിൽ ആദ്യ ഫിഫ്റ്റി!

ചെന്നൈ ∙ മലയാളികൾ കാത്തിരുന്ന ആ നിമിഷം യാഥാർഥ്യമായി; ചെപ്പോക്കിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ മഞ്ഞ ജഴ്സിയിൽ സഞ്ജു സാംസൺ തകർത്തടിക്കുന്നത് നിങ്ങൾ സ്വപ്നം കണ്ടിട്ടില്ലേ? അതെ, അത് ഇന്നു യാഥാർഥ്യമായി. ആദ്യ മൂന്നു മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാതിരുന്നതിനു കേട്ട പഴിക്ക് തനതുശൈലിയിൽ തന്നെ സഞ്ജുവിന്റെ മറുപടി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജു അർധസെഞ്ചറി കുറിച്ചത്. 26 പന്തിൽനിന്നാണ് സഞ്ജുവിന്റെ ഫിഫ്റ്റി. പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജുവിന്റെ ആദ്യ അർധസെഞ്ചറിയാണിത്. ഐപിഎലിലെ 27–ാം അർധസെഞ്ചറിയും ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് സഞ്ജു രണ്ടക്കം കടന്നത്. ആദ്യ മൂന്നു മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ.
Source link


