LIFESTYLE NEW
ചെടികൾക്കിടയിൽ കൊടുംവിഷമുള്ള പാമ്പിന്റെ നൃത്തം; അവിടെ എന്താണ് നടക്കുന്നതെന്ന് സെെബർ ലോകം, വീഡിയോ

പാമ്പിനെക്കുറിച്ച് ആദ്യം ചിന്തിക്കുമ്പോൾ എന്താണ് നിങ്ങൾക്ക് ഓർമവരുക. പത്തിവിടർത്തി നിൽക്കുന്നതോ ഇഴഞ്ഞുപോകുന്നതോ ആണ് മിക്കവരുടെയും മനസിൽ ആദ്യം വരുന്നത്. വിഷമുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഭൂമിയിലുണ്ട്. വിഷമില്ലാത്ത പാമ്പുകളെയും പേടിക്കുന്നവരാണ് നാം. നേരിൽ കാണുമ്പോൾ പേടിയാകുമെങ്കിലും പാമ്പിന്റെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കാറുണ്ട്. ബ്ലൂംസ്ലാങ്ങ് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. തല ഉയർത്തി വയറ് വശങ്ങളിലേക്ക് ചലിപ്പിക്കുകയാണ് പാമ്പ്. ഒരുഗാനവും വീഡിയോയിൽ കേൾക്കാം. ‘nkosenathikoel’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.
Source link



