CINEMA

പ്രണയിച്ച് ജി. വി. പ്രകാശ്, തിരിച്ചു വരവുമായി അബ്ബാസ് ; ഹാപ്പിരാജ് ട്രെയിലർ


ജി .വി. പ്രകാശ് കുമാർ നായകനായി റിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന കോമഡി റൊമാന്റിക് എന്റർടെയിനർ ഹാപ്പിരാജ് ട്രെയിലർ റിലീസ് ചെയ്തു . മാർച്ച് 27ന് തിയേറ്രറിൽ എത്തും. മ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് കംപ്ലീറ്റ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ഗൗരി പ്രിയ ആണ് നായിക , ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുൺ, മധുരൈ മുത്തു എന്നിവരാണ് മറ്റ് താരങ്ങൾ.ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിൽ വിതരണം,​ .പി. ആർ. ഒ പ്രതീഷ് ശേഖർ.


Source link

Back to top button