LATEST

‘ചായകുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപനും കോൺഗ്രസ് പ്രവർത്തകരും വന്ന് ബഹളംവച്ചത്’; കിറ്റ് വിവാദം തള്ളി ദേവൻ


തൃശൂർ: വാടാനപ്പള്ളിയിൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ. കോൺഗ്രസ് എപ്പോഴും നുണ പറയുന്ന പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടയിലാണ് സുഹൃത്തിന്റെ വീട്ടിൽ ചായ കുടിക്കാൻ കയറിയതെന്ന് ദേവൻ പറഞ്ഞു. ‘രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ നീളുന്ന ചാർട്ട് ചെയ്ത പരിപാടികളാണ് എനിക്കുള്ളത്. വാടാനപ്പള്ളിയിലെ ഒരു കുടുംബയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, യോഗം തുടങ്ങാൻ അരമണിക്കൂർ വൈകുമെന്ന് അറിഞ്ഞു. ആ സമയത്താണ് അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചായ കുടിക്കാൻ പോകാമെന്ന് തീരുമാനിച്ചത്. അവിടെ ചായ കുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ എത്തി ബഹളം വച്ചത്’. ദേവൻ പറയുന്നു.


Source link

Back to top button