LATEST

ചന്ദന കള്ളക്കടത്തുകാരൻ ജോയി പിടിയിൽ


കോടാലി: വെള്ളികുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ റിസർവ് വനങ്ങളിൽ നിന്നും ചന്ദനം അനധികൃതമായി മുറിച്ച് ചന്ദനക്കള്ളക്കടത്ത് മാഫിയകൾക്ക് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ. വെള്ളികുളങ്ങര മാവിൻചുവട് പുതുശ്ശേരി വീട്ടിൽ ജോയി (60) ആണ് അറസ്റ്റിലായത്. വെള്ളികുളങ്ങരയിൽ വെച്ച് ചന്ദനത്തടിക്കച്ചവടം ചെയ്യുന്നതിനിടയിലാണ് വെള്ളികുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 58 കിലോഗ്രാം ചന്ദനത്തടി കഷ്ണങ്ങൾ സ്‌കൂട്ടറിലാണ് എത്തിച്ചത്. വെള്ളികുളങ്ങര റേഞ്ചിലെ 20 ചന്ദന കേസിലും പരിയാരം റേഞ്ചിലെ അഞ്ചു കേസുകളിലും പ്രതിയാണ് ജോയി. വെള്ളികുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ് ഷിനോജ് , ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി.
രെഞ്ചിത്ത്രാജ് , സെക്ഷൻ ഫോറസ്‌ററ് ഓഫീസർമാരായ ജോബി ജോസഫ്, മഹേഷ്‌കുമാർ, ബീറ്റ് ഫോറസ്‌ററ് ഓഫീസർമാരായ കെ.എസ് ദിപു, എൻ.വി വിനീത്,പി.എസ് സനു, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എം.വി.ചന്ദ്രൻ , ഫോറസ്‌ററ് ഡ്രൈവർ കെ.എസ് സജിത്ത് എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button