ചക്ക് നോറിസ് ഓർമ്മയായി

ലോസ് ആഞ്ചലസ്: ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് (86) അന്തരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഹവായ്‌യിലെ ആശുപത്രിയിൽ ചികിത്സയിയിലായിരുന്നു. ‘വാക്കർ, ടെക്സസ് റേഞ്ചർ” എന്ന ഹിറ്റ് ടെലിവിഷൻ സീരീസിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നോറിസ്, 1972ൽ ബ്രൂസ് ലീയ്ക്കൊപ്പം ‘ ദ വേ ഒഫ് ദ ഡ്രാഗണി” ൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.1940ൽ ഒക്‌ലഹോമയിൽ ജനനം. യു.എസ് എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം മാർഷ്യൽ ആർട്സ് താരമെന്ന നിലയിൽ പ്രശസ്തി നേടി. തുടർന്നാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. കരാട്ടെ, തയ്‌ക്വോണ്ടോ, ജൂഡോ തുടങ്ങിയവയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ഹോളിവുഡിൽ മാർഷ്യൽ ആർട്സ് ഇൻസ്ട്രക്ടർ ആയി ജോലി തുടങ്ങിയ ചക്കിനെ ദ വേ ഒഫ് ദ ഡ്രാഗണിലേക്ക് ക്ഷണിച്ചത് സുഹൃത്ത് കൂടിയായിരുന്ന ബ്രൂസ് ലീയാണ്.1977ൽ ബ്രേക്കർ ബ്രേക്കർ എന്ന ആക്ഷൻ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് വഴിത്തിരിവായി. തൊട്ടുപിന്നാലെ ഗുഡ് ഗൈസ് വെയർ ബ്ലാക്ക് (1978) വമ്പൻ ഹിറ്റായി. ഇതോടെ ആക്ഷൻ ഹീറോ പട്ടം നോറിസിനെ തേടിയെത്തി. എ ഫോഴ്സ് ഒഫ് വൺ, ദ ഒക്ടഗൺ, ആൻ ഐ ഫോർ ആൻ ഐ, ദ ഡെൽറ്റ ഫോഴ്സ്, ദ ഹിറ്റ്മാൻ, ദ എക്സ്‌പെൻഡബിൾസ് 2 തുടങ്ങി ഒട്ടേറ ചിത്രങ്ങളിൽ ശ്രദ്ധനേടി. മാർഷ്യൽ ആർട്സുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും രചിച്ചു. നോറിസ് രണ്ടു തവണ വിവാഹിതനായി. അഞ്ച് മക്കളുണ്ട്.
Source link



