CINEMA
‘ഗർഭിണിയായാൽ മാത്രം’; അവസാന ശ്വാസം വരെയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് തൃഷ

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തതിനുപിന്നാലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് നടി തൃഷയാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഇതിനുപിന്നാലെ വിജയ്‌യും തൃഷയും ഒരു വിവാഹച്ചടങ്ങിന് ഒന്നിച്ചെത്തിയത് വിവാദങ്ങൾക്ക് ശക്തികൂട്ടുകയും ചെയ്തു. ഇപ്പോഴിതാ തൃഷയുടെ മുൻ വിവാഹനിശ്ചയവും അത് ഉപേക്ഷിച്ചതിന് പിന്നാലെ തൃഷ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. 2015ൽ ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ വരുൺ മണിയനുമായാണ് തൃഷയുടെ വിവാഹനിശ്ചയം നടന്നത്. മാസങ്ങൾക്കുശേഷം വിവാഹം ഉപേക്ഷിക്കുന്നതായി തൃഷ പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതിനുശേഷം തൃഷ മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
Source link
