LATEST
ഗ്യാസ് സിലിണ്ടർ കിട്ടാനില്ലാതെ വലയുന്ന ജനങ്ങൾക്ക് പുതിയ കുരുക്ക്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരുന്നു. തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു നൽകും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും.
Source link


