ഗ്യാസ് സിലണ്ടർ പ്രശ്നം: സർക്കാരുമായി ചർച്ചയ്ക്ക് കെ.എച്ച്.ആർ.എ

കൊച്ചി: പാചകവാതക പ്രതിസന്ധിക്ക് പരിഹരിക്കുന്നതിന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. പ്രശ്നം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം മുഖ്യമന്ത്രിയുമായി സംഘടന ഭാരവാഹികൾ ചർച്ച നടത്തും.എല്ലാ ജില്ലകളിലും പകുതിയിലധികം ഹോട്ടലുകൾ അടച്ചു. വിറക് അടുപ്പുകളിലേക്ക് മാറിയ ഹോട്ടലുകൾ മെനു ചുരുക്കി. ഒന്നോ രണ്ടോ വിഭവങ്ങൾ മാത്രം പാചകം ചെയ്ത് പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ഗ്യാസ് ഏജൻസികളെ ആശ്രയിച്ചെങ്കിലും ഇവർ വൻതോതിൽ വില വർദ്ധിപ്പിച്ചതും തിരിച്ചടിയായി.പല ഹോട്ടലുകളിലും പ്രഭാതഭക്ഷണം രണ്ട് വിഭവങ്ങളാക്കി. ഉൗണ് ഒഴിവാക്കി ബിരിയാണി മാത്രമാക്കിയും രാത്രിഭക്ഷണം പൂർണമായും ഒഴിവാക്കിയുമാണ് മുന്നോട്ടുപോകുന്നത്. ചിലയിടങ്ങളിൽ ഉച്ചയൂണ് മാത്രമാക്കിയ ഹോട്ടലുകളും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
Source link