test del 5 copy of del 3
‘ഗ്യാസ് ട്രബിൾ’ മാറ്റാൻ ‘ഛോട്ടു’ കളത്തിൽ ; 12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘കുറ്റി’കൾ

ന്യൂഡൽഹി∙ ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 5 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഊർജിതമാക്കി. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതിനാൽ ഗ്രാമ,നഗര മേഖലകളിൽ ഉപഭോക്താക്കൾ പ്രയാസത്തിലാണ്.ഗാർഹിക കണക്ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാം എന്നതാണു നേട്ടം. 12 ദിവസത്തിനിടെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു കേന്ദ്ര സർക്കാർ ആവർത്തിച്ചു.
Source link


