LATEST

ഗ്യാസ് ക്ഷാമം; വിറകടുപ്പിനെ ആശ്രയിച്ച് കാറ്ററിംഗ് മേഖല


തിരുവനന്തപുരം: പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിവാഹ സദ്യകൾ പ്രതിസന്ധിയിലാകാതിരിക്കാനും ഓർഡറുകൾ റദ്ദാകുന്നത് ഒഴിവാക്കാനും വിറക് അടുപ്പുകളെ ആശ്രയിച്ച് കാറ്ററിംഗ് മേഖല. പൂർണമായും ഗ്യാസ് അടുപ്പുകളെ ആശ്രയിച്ചിരുന്നവർവരെ വിറകടുപ്പിനുള്ള സൗകര്യമൊരുക്കി തുടങ്ങി.മിക്ക വിവാഹ മണ്ഡപങ്ങളിലും വിറക് അടുപ്പുകൾ ഒരുക്കാൻ സൗകര്യമില്ല. അതിനാൽ, സ്വന്തം സ്ഥലത്ത് വിറകടുപ്പൊരുക്കി പാചകം ചെയ്ത് മണ്ഡപത്തിലെത്തിക്കുമെന്ന് തലസ്ഥാനത്തെ പ്രമുഖ കാറ്ററിംഗ് സ്ഥാപന ഉടമ പ്രിയ ജയചന്ദ്രൻ പറഞ്ഞു. വിറക് കടകൾ കുറവായതിനാൽ തടി മില്ലുകളിൽ നിന്നാണ് കാറ്ററിംഗുകാർ ആവശ്യമായ വിറക് ശേഖരിക്കുന്നത്. വിവാഹ സദ്യയ്ക്ക് തൊടുകറികൾ മുതൽ പായസംവരെ നിരവധി വിഭവങ്ങൾ ഒരുക്കേണ്ടതിനാൽ വിറകടുപ്പിൽ സമയം കൂടുതൽ വേണ്ടിവരും. അതേസമയം, ഗ്യാസ് ലഭ്യത കുറവായതിനാൽ വിവാഹ സത്കാരത്തിന് ‘ലൈവ്’ വിഭവങ്ങൾ തയ്യാറാക്കുക പ്രയാസമായിരിക്കും.മെനു ചുരുക്കി


Source link

Related Articles

Back to top button