NATIIONAL
ഗുവാഹത്തിയിൽ കനത്ത മഴ, രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് മത്സരം വൈകുന്നു

ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നു നടക്കേണ്ട രാജസ്ഥാൻ റോയൽസ്– മുംബൈ ഇന്ത്യൻസ് പോരാട്ടം മഴ കാരണം വൈകുന്നു. ഗുവാഹത്തിയിൽ കനത്ത മഴ തുടരുന്നതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. രാത്രി 10.50ന് എങ്കിലും മത്സരം തുടങ്ങാൻ സാധിച്ചില്ലെങ്കിൽ കളി ഉപേക്ഷിക്കേണ്ടിവരും. അതിനു മുൻപ് മഴമാറി ഗ്രൗണ്ട് മത്സര യോഗ്യമായാൽ ഓവറുകൾ വെട്ടിച്ചുരുക്കിയും കളി നടത്താന്‍ സാധിക്കും.
Source link


