test del 5 copy of del 3
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം; അന്വേഷണം

ഗുരുവായൂർ ∙ ക്ഷേത്ര പരിസരത്തു നിന്ന് കഴിഞ്ഞ 21ന് ‘ഈദ് മുബാറക്’ എന്നെഴുതിയ മിഠായി കവർ ലഭിച്ചതിനെ തുടർന്ന് പൊലീസും ദേവസ്വവും വിശദമായ അന്വേഷണം നടത്തി. ക്ഷേത്രത്തിനു പുറത്ത് ഒരു കുട്ടിയുടെ കയ്യിൽ കണ്ട കവർ തമിഴ്നാട് സ്വദേശിയായ ഭക്തയാണ് ക്ഷേത്രം കാവലിൽ ഉണ്ടായിരുന്ന പൊലീസിനെ ഏൽപിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്ത് ആരെങ്കിലും മിഠായി വിതരണം നടത്തിയോ എന്ന് ദേവസ്വവും പൊലീസും അന്വേഷിച്ചു. ക്ഷേത്രമാകെ അരിച്ചു പെറുക്കി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ദേവസ്വവും പൊലീസും നടത്തിയെന്നും അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു.
Source link


