test del 2

ഖാർഗ് അധിനിവേശം; കാത്തിരിക്കുന്നത് ‘പേർഷ്യൻ ഗല്ലിപ്പോളി’യോ? ട്രംപിന്റെ നീക്കം മരണക്കെണിയോ?


വാഷിങ്ടൺ: പശ്ചിമേഷ്യ യുദ്ധത്തിൽ ഇറാനെ മുട്ടുകുത്തിക്കാനുള്ള സുപ്രധാന ലക്ഷ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണുന്ന ഇടമാണ് ഖാർഗ് ദ്വീപ്. എന്നാൽ, ഇറാനിലെ ഈ തന്ത്രപ്രധാനമായ ദ്വീപ് ലക്ഷ്യമാക്കി ട്രംപ് ആസൂത്രണം ചെയ്യുന്ന കരസേന അധിനിവേശം ഒരു വലിയ സൈനിക ദുരന്തത്തിന് വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനായി അവർ ചൂണ്ടിക്കാട്ടുന്നത് ഗല്ലിപ്പോളി യുദ്ധത്തെയാണ്.ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ് ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന് സംഭവിച്ച ഗല്ലിപ്പോളി ദൗത്യത്തിന്റെ പരാജയത്തിന്റെ ആവർത്തനമായിരിക്കും ട്രംപിന്റെ ഈ പുതിയ നീക്കത്തിനും സംഭവിക്കുക എന്നാണ് സൈനിക വിദഗ്ധരുടെ മുന്നറിയിപ്പ്. ദാർഡനെല്ലെസ് കടലിടുക്ക് പിടിച്ചടക്കി ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കുക എന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. എന്നാൽ, വലിയ തോതിലുള്ള സൈനികനഷ്ടവും ദയനീയമായ പിൻവാങ്ങലുമാണ് ബ്രിട്ടനായി ചരിത്രം കാത്തുവെച്ചിരുന്നത്.1915-16 കാലഘട്ടത്തിലാണ് ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടൻ ഗല്ലിപ്പോളി യുദ്ധം ആരംഭിച്ചത്. ചരിത്രത്തിൽ ആദ്യമായി ആംഫിബിയസ് ഓപ്പറേഷൻ (Amphibious Operation)- കരയിലും വെള്ളത്തിലും ഒരേസമയം സൈനിക നടപടി- ആയിരുന്നു ഇത്. യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള സമുദ്രപാതയുടെ നിയന്ത്രണം ഏറ്റെടുക്കുക, തന്ത്രപ്രധാനമായ ദാർഡനെല്ലെസ് കടലിടുക്ക് (Dardanelles Strait) പിടിച്ചെടുക്കുക, അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) കീഴടക്കി അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം.അന്ന് വിൻസ്റ്റൺ ചർച്ചിലും ബ്രിട്ടീഷ് ജനറലുകളും ശത്രുസാമ്രാജ്യം ദുർബലവും കാലഹരണപ്പെട്ടതുമാണെന്ന്‌ വിലകുറച്ചുകണ്ടു. ഈ തെറ്റായ ധാരണയും അമിത ആത്മവിശ്വാസവുമാണ് പരാജയത്തിന് പ്രധാന കാരണമായത്. 1915 ഫെബ്രുവരി 19-ന് ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധക്കപ്പലുകൾ ദാർഡനെല്ലെസിൽ ബോംബാക്രമണം നടത്തിക്കൊണ്ടാണ് യുദ്ധം ആരംഭിച്ചത്. നാവികസേനയെ ഉപയോഗിച്ച് മുന്നേറാൻ ശ്രമിച്ച ബ്രിട്ടന് പക്ഷേ, കടലിടുക്കിലെ തിരിച്ചറിയപ്പെടാത്ത മൈനുകൾ വലിയ വിനയായി.


Source link

Back to top button